മണ്ണൂർ: വടക്കുമ്പാട് കൊടപ്പുറം തോടിനു സമീപം താമസിക്കുന്ന മുള്ളാശ്ശേരി വേലായുധൻ (91) നിര്യാതനായി. റെയിൽവേ ഷൊർണൂർ ഡിവിഷൻ വൈദ്യുതി വിഭാഗം ജീവനക്കാരനായിരുന്നു. ഭാര്യ: പരേതയായ ഇന്ദുലേഖ. മക്കൾ: ലേഖധൻ (എൽ.ഐ.സി ഏജന്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ -സി.ഐ.ടി.യു, കോഴിക്കോട് ഡിവിഷൻ സെക്രട്ടറി), ഉദയകുമാർ (ഖത്തർ), ഭാഗ്യേഷ് (ദുബൈ), ലതിക, ജ്യോതി. മരുമക്കൾ: ബബിത, അഞ്ജു, വർഷ, സുരേഷ് ബാബു, അശോകൻ. സഹോദരങ്ങൾ: രാജൻ, സഹദേവൻ, പ്രഭാകരൻ, കമലാക്ഷി, ലീല, സുമതി, ശാന്ത, പരേതനായ അറമുഖൻ. സംസ്കാരം: ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. സഞ്ചയനം ശനിയാഴ്ച.