കോഴിക്കോട്: പീപ്പിൾസ് റോഡ് ശലോമിൽ പി.ഒ. ജോർജ് (98) നിര്യാതനായി. കോട്ടയം വാഴൂർ പായികാട്ടു കുടുംബാംഗമാണ്. കോഫി ബോർഡ് മുൻ അസിസ്റ്റന്റ് കോഫി മാർക്കറ്റിങ് ഓഫിസർ ആയിരുന്നു. ഭാര്യ: പരേതയായ സൂസമ്മ ജോൺ (റിട്ട. അധ്യാപിക, ഗവ ഹൈസ്കൂൾ കാരപരമ്പ). മക്കൾ: ജിജി സൂസൻ ജോർജ് (റിട്ട. പ്രഫ. മാർത്തോമാ കോളജ് ചുങ്കത്തറ), സിസി മേരി ജോർജ് (റിട്ട. ഹയർ ഗ്രേഡ് അസിസ്റ്റന്റ്, എൽ.ഐ.സി കോഴിക്കോട്), ബിബി ആൻ ജോർജ് (റിട്ട. ഹയർ ഗ്രേഡ് അസിസ്റ്റന്റ്, ന്യൂ ഇന്ത്യ അസ്സുറൻസ് തിരുവല്ല).
മരുമക്കൾ: തോമസ് കെ. ജോർജ് (റിട്ട. പ്രഫ. മാർത്തോമാ കോളജ് ചുങ്കത്തറ), അലക്സാണ്ടർ എൻ. തോമസ് (റിട്ട. ഡെപ്യൂട്ടി മാനേജർ, ബാങ്ക് ഓഫ് മഹാരാഷ്ട്ര കോഴിക്കോട്), ഡോ. മാത്യു തോമസ് (റിട്ട ഡെപ്യൂട്ടി റജിസ്ട്രാർ എം.ജി. യൂനിവേഴ്സിറ്റി കോട്ടയം). സംസ്കാരം ശനിയാഴ്ച 3.30ന് സെന്റ് പോൾസ് മാർത്തോമാ പള്ളിയിലെ ശുശ്രുഷക്ക് ശേഷം വെസ്റ്റ്ഹിൽ സെമിത്തെരിയിൽ.
ഉണ്ണികൃഷ്ണൻ