കോഴിക്കോട്: സാമൂതിരി ഗുരുവായൂരപ്പൻ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. വി.കെ. ഹരിദാസൻ (76) ഈസ്റ്റ് മാങ്കാവ് കൽപക റോഡ് കാർത്തികയിൽ നിര്യാതനായി. കോഴിക്കോട് സർവകലാശാലയിലെ മികച്ച കോളജ് അധ്യാപകനുള്ള എം.എം. ഗനി അവാർഡിനും സംസ്ഥാനത്തെ മികച്ച കോളജ് അധ്യാപകനുള്ള ശിവപ്രസാദ് ഫൗണ്ടേഷൻ അവാർഡിനും അർഹത നേടിയ പ്രശസ്തനായ രസതന്ത്ര അധ്യാപകനായിരുന്നു. സാമൂതിരി ഗുരുവായൂരപ്പൻ കോളജ് കമ്യൂൺ വൈസ് ചെയർമാൻ, റെസിഡന്റ്സ് ഫോറം ഈസ്റ്റ് മാങ്കാവ് പ്രസിഡന്റ്, ഭാരതീയ വിദ്യാഭവൻ സ്കൂൾ മാനേജ്മെന്റ് കൗൺസിൽ അംഗം, ആഴ്ചവട്ടം ഹിന്ദു സേവാസമിതി പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. സംസ്ഥാന എസ്.എസ്.എൽ.സി സയൻസ് ചോദ്യപേപ്പർ സമിതി അംഗം, നാഷനൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ പിയർ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
പിതാവ്: പരേതനായ മുല്ലശ്ശേരി മാധവ മേനോൻ. മാതാവ്: പരേതയായ വള്ളിക്കാട്ട് കോരച്ചംകണ്ടി ദേവകി അമ്മ. ഭാര്യ: പരേതയായ എം.കെ. ഗീത (പഞ്ചാബ് നാഷനൽ ബാങ്ക്). മക്കൾ: എം.കെ. രഘു ഹരിദാസ് (മസ്കത്ത്), ഡോ. എം.കെ. മാധവ് ഹരിദാസ് (ഐ.എസ്.ആർ.ഒ, ബംഗളൂരു). മരുമക്കൾ: രമ്യ (മസ്കത്ത്), അനുഷ മോഹൻ (ബംഗളൂരു). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് മാങ്കാവ് ശ്മശാനത്തിൽ.