എറിയാട്: പി. വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളജ് റിട്ട. പ്രഫസർ തൈവളപ്പിൽ ടി.ഇ. മുഹമ്മദ് (81) നിര്യാതനായി. വളാഞ്ചേരി എം.ഇ.എസ് കോളജ് പ്രിൻസിപ്പൽ, വള്ളിവട്ടം യൂനിവേഴ്സൽ എൻജിനീയറിങ് കോളജ് സി.ഇ.ഒ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
അക്കിക്കാവ് റോയൽ എൻജിനീയറിങ് കോളജ്, അൽ അസ്ഹർ സ്കൂൾ, പെരുമ്പിലാവ് അൻസാർ സ്കൂൾ എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
എം.ഇ.എസ് ജില്ല സെക്രട്ടറിയായും എം.ഇ.എസ് യൂത്ത് വിങ് സ്റ്റേറ്റ് ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കടപ്പൂര് മഹല്ല് പ്രസിഡന്റായിരുന്നു. നിലവിൽ എറിയാട് എ.എം.ഐ.യു.പി സ്കൂൾ മാനേജരും കടപ്പൂര് വെൽഫെയർ ട്രസ്റ്റ് സെക്രട്ടറിയുമാണ്.
എറിയാട് ഇസ്ലാമിക് സ്റ്റഡി സെന്റർ ചെയർമാനും വിമൻസ് അറബിക് കോളജ് ട്രസ്റ്റ് അംഗവുമായിരുന്നു.
ഭാര്യ: സുബൈദ. മക്കൾ: രഹന, ആസിഫ് (അബൂദബി), തൗസീഫ് (ദുബൈ). മരുമക്കൾ: ഷിഹാബ് (സോഫ്റ്റ്വെയർ എൻജിനീയർ, ബംഗളൂരു), ഐഷ, സുഹൈന.