കൊണ്ടോട്ടി: കാളോത്ത് മുള്ളുങ്ങല്‍ മുഹമ്മദ് ബാവ ഹാജി (97) നിര്യാതനായി. കാളോത്ത് പറമ്പില്‍ ജുമുഅത്ത് പള്ളി പ്രസിഡന്റ്, സിറാത്തുല് ഹുദ മദ്റസ പ്രസിഡന്റ്, നെടിയിരുപ്പ് സര്‍വിസ് സഹകരണ ബാങ്ക് ഡയറക്ടര്‍, മുസ്ലിം ലീഗ് വാര്‍ഡ് കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ഉമ്മുഹാത്ത ആനപ്ര. മക്കള്‍: അബ്ദുല്‍ ഹമീദ് (മാനേജര്‍, എമിറേറ്റ്സ് എയര്‍ ദുബൈ), ഹാരിസ് (മുന്‍ കസ്റ്റംസ് ഓഫിസര്‍, ദുബൈ), ജാബിര്‍ (ചെസ് കോച്ച്), ഹഫ്സത്ത്, സുഹറാബി, നുസൈബ. മരുമക്കള്‍: മുഹമ്മദ് (പള്ളിക്കല്‍ ബസാര്‍), ഉമ്മര്‍ (കക്കാടംപുറം), ഷംസുദ്ദീന് (കുറുപ്പത്ത്), ഫൗസിയ (രാമനാട്ടുകര), ജസീന (ഒഴുകൂര്‍), അസ്മാബി (ഐക്കരപ്പടി).