എകരൂൽ: വള്ളിയോത്ത് പീടികവളപ്പിൽ എം.പി. അഹമ്മദ് കുട്ടി മാസ്റ്റർ (86) നിര്യാതനായി. വയനാട് മുട്ടിൽ ഓർഫനേജ് ഹൈസ്കൂൾ റിട്ട. പ്രധാനാധ്യാപകനായിരുന്നു. ഭാര്യ: ആയിഷ തൈപ്പറമ്പിൽ. മക്കൾ: എം.പി. നൗഷാദലി (കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി), എം.പി. സാജിദ് (കെ.എസ്.ആർ.ടി.സി താമരശ്ശേരി), ബുഷറ (പൂനൂർ), ഫൗസിയ (ബേപ്പൂർ). മരുമക്കൾ: മറിയം കാരുകുളങ്ങര, നസീറ വെണ്ടേക്കുംചാൽ, റാഫി പൂനൂർ, ഇബ്രാഹിം ബേപ്പൂർ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 10ന് വള്ളിയോത്ത് ജുമാ മസ്ജിദിൽ