നെല്ലിക്കട്ട: ചെങ്കള പഞ്ചായത്ത് മൂന്നാം വാർഡ് നെല്ലിക്കട്ട മുസ്ലിം ലീഗ് വൈസ് പ്രസിഡന്റും നേതാവുമായ അബ്ദുല്ല ശുക്രിയ മണ്ഡലിക്കാട് (55) നിര്യാതനായി. മുഹ്യ്യദ്ദീൻ ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ്, നെല്ലിക്കട്ട ടാസ്ക് ക്ലബ് വൈസ് പ്രസിഡന്റ്, ബസ് ഓണേഴ്സ് അസോസിയേഷൻ അംഗം എന്നീ മേഖലകളിൽ സജീവമായി പ്രവർത്തിച്ചിരുന്നു. പരേതനായ എൻ.ഐ. മുഹമ്മദിന്റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: സുരയ്യാബി. മക്കൾ: അഷ്രീദ്, അൻഷീദ് (ദുബൈ), അസ്നീന, അസ്മിന (വിദ്യാർഥി). മരുമക്കൾ: മിർഷൽ, ഷഹാന. സഹോദരങ്ങൾ: ഇബ്രാഹിം, അലി, ഉമ്മർ, നബീസ, ആമിന, അസ്മ, പരേതനായ അബ്ദുൽ ഖാദർ.