പയമ്പ്ര: ഹാദി മന്‍സില്‍ എന്‍.പി. മുഹമ്മദലി (75) നിര്യാതനായി. കോഴിക്കോട് കോര്പറേഷന് മുന്‍ കൗണ്‍സിലറായിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫിസ് സെക്രട്ടറി, കോഴിക്കോട് സിറ്റി മുസ്ലിം ലീഗ് സെക്രട്ടറി, കോഴിക്കോട് സിറ്റി മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ്, സംസ്ഥാന മോട്ടോര്‍ തൊഴിലാളി യൂനിയന്‍ (എസ്.ടി.യു) ജന. സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ: സി. ബുഷ്റ. മക്കള്‍: അഡ്വ. ജൗഹറ റിന്‍ഷാദ്, സാഹിര്‍ അലി, ഒമീര്‍ അലി. മരുമക്കള്‍: പി.എ. റിന്‍ഷാദ്, ഇഫ്രത്ത് റഹീസ, റിന്‍ഷ.