പരപ്പനങ്ങാടി: വീക്ഷണം ദിനപത്രത്തിന്റെ പ്രാദേശിക ലേഖകനും കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഉപാധ്യക്ഷനുമായ ചെറമംഗലം സ്വദേശി പി.കെ. ബാലസുബ്രഹമണ്യൻ (ബാലൻ മാസ്റ്റർ -64 ) നിര്യാതനായി. അഖിലേന്ത്യ ഗണക കണിശ സഭ ദേശീയ സെക്രട്ടറി, രാജീവ് ഗാന്ധി കൾചറൽ ഫൗണ്ടേഷൻ സുപ്രീം കൗൺസിൽ അംഗം, പരപ്പനങ്ങാടി റിക്രിയേഷൻ ഭരണ സമിതി അംഗം, കേരള റിട്ട. അധ്യാപക കോൺഗ്രസ് ലീഡർ, പരപ്പനങ്ങാടി റൂറൽ കോഓപറേറ്റിവ് ബാങ്ക് ഡയറക്ടർ, മസ്ജിദുൽ അബ്റാർ ജമാഅത്ത് ഇഫ്ത്താർ സൗഹൃദ സമിതി അംഗം എന്നീ നിലകളിൽ പൊതു രംഗത്ത് സജീവമായിരുന്നു.
പിതാവ്: പരേതനായ കൃഷ്ണ പണിക്കർ മാസ്റ്റർ, (സ്ഥാപകൻ ചെറമംഗലം എ.യു.പി സ്കൂൾ). മാതാവ്: പരേതയായ കല്യാണി ടീച്ചർ. ഭാര്യ: റിട്ട. അധ്യാപിക പ്രസന്ന. മക്കൾ: പി.കെ. ആനന്ദ് (എ.യു.പി.എസ് ചെറമംഗലം), പി.കെ. അമൃത (ഐ.ടി പ്രഫഷൻ മുംബൈ). മരുമകൻ: ഷന്ദനു ( മുംബൈ). സഹോദരങ്ങൾ: സുകുമാര പണിക്കർ (കെ. കെ ഓഡിറ്റോറിയം), സേതുമാധവൻ, ഭൂഷണൻ, പരേതരായ പ്രഭാകരൻ, നളിനി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.