കോഴിക്കോട്: എസ്.എൽ.ആർ.സി സംസ്ഥാന പ്രസിഡന്റും ഹിലാൽ ട്രേഡേഴ്സ് പാർട്ണറുമായ പി. ഹാറൂൻ (72) നിര്യാതനായി. പിതാവ്: പരേതനായ ഇട്ടോളി അഹമ്മദ് കോയ ഹാജി. ഖലീഫ മസ്ജിദ് പ്രസിഡന്റ്, കെ.എൻ.എം സ്റ്റേറ്റ് കൗൺസിൽ അംഗം, തിരൂരങ്ങാടി യതീംഖാന, പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളജ് എക്സിക്യൂട്ടിവ് അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്നു. എം.എസ്.എം മുൻ സംസ്ഥാന പ്രസിഡന്റായിരുന്നു. ഭാര്യ: കോയസ്സൻ വീട്ടിൽ ആമിന. മക്കൾ: ഡോ. ഷഹിം അഹമ്മദ് (വിംസ് വയനാട്), ഷമീൽ അഹമ്മദ് (ദമ്മാം), നിദ, നീഹ. മരുമക്കൾ: റഹീസ് ബറാമി (ദമ്മാം), ഹഹദ് (യു.കെ), ആയിശ റിദ, സമദ്. സഹോദരങ്ങൾ: അബ്ദുൽ കരീം, ഷാക്കിർ, സാലിം, ആമിനബി, ജമീല, പരേതനായ മുഹമ്മദ് കോയ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ പത്തിന് കണ്ണമ്പറമ്പ് പള്ളിയിൽ.