പാനൂർ: സി.പി.എം മുൻ പാനൂർ ഏരിയ കമ്മിറ്റിയംഗം പാനൂർ പാലത്തായി സാകേതത്തിൽ പാലത്തായി രാമചന്ദ്രൻ (76) നിര്യാതനായി.
സി.ഐ.ടി.യു പാനൂർ ഏരിയ സെക്രട്ടറി, പാനൂർ ഉൾപ്പെടുന്ന ഡി.വൈ.എഫ്.ഐ അവിഭക്ത തലശ്ശേരി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ്, സി.പി.എം അവിഭക്ത പെരിങ്ങളം ലോക്കൽ സെക്രട്ടറി, പുരോഗമന കലാ സാഹിത്യ സംഘം പാനൂർ ഏരിയ പ്രസിഡന്റ്, പാലത്തായി ജ്ഞാനോദയം വായനശാല ആൻഡ് ഗ്രന്ഥാലയം മുൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
പ്രമാദമായ വടക്കേക്കളം മിച്ചഭൂമി സമര തൊഴിലാളി നേതാവായിരുന്നു. പിതാവ്: പരേതനായ കണാരൻ. മാതാവ്: പരേതയായ കുഞ്ഞി. ഭാര്യ: സുനീത (റിട്ട. അധ്യാപിക, ഗവ. യു.പി സ്കൂൾ കരിയാട്). മകൾ: അഡ്വ. എസ്.ആർ. സൂര്യ.
സഹോദരങ്ങൾ: നാണു, കുഞ്ഞിക്കണ്ണൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.