എടപ്പാൾ: നടുവട്ടം ‘നന്മ’ പബ്ലിക് സർവിസ് സെൻറർ ട്രഷററും കേരള മുസ്ലിം ജമാഅത്ത് യൂനിറ്റ് പ്രസിഡന്റുമായ സി.വി. ഹംസത്തലി (59) നിര്യാതനായി.
പൂക്കറത്തറ ചെറേച്ചം വീട്ടിൽ പരേതരായ മുഹമ്മദ്കുട്ടിയുടെയും കുഞ്ഞിമ്മയുടെയും മകനാണ്. നടുവട്ടത്തെ സുന്നി പ്രസ്ഥാനത്തിന്റെയും ‘നന്മ’ സംരംഭങ്ങളുടെയും അമരത്ത് ഒന്നരപ്പതിറ്റാണ്ടിലേറെക്കാലമായി സേവനം ചെയ്തു വരികയായിരുന്നു.
ഭാര്യ: സൈനബ. മക്കൾ: ഹഫീസ് (അബൂദബി), ഹനീന, അസ്ന (എം.ബി.ബി.എസ് വിദ്യാർഥി, കരുണ മെഡി. കോളജ് പാലക്കാട്), ഹർഷാദ് (ബി.ബി.എ വിദ്യാർഥി (അക്ബർ അക്കാദമി കുറ്റിപ്പുറം). മരുമകൻ: റാഫി പടിഞ്ഞാറങ്ങാടി. സഹോദരങ്ങൾ: കുഞ്ഞുമൊയ്തീൻ, അബ്ദുൽ സലീം (ഖത്തർ), അലി അശ്ക്കർ (അൽഐൻ), ഷഹറുബാൻ, റംല.