ചാലക്കുടി: സി.പി.എം പ്രാദേശിക നേതാവ് എം.ഐ. പൗലോസ് (61) നിര്യാതനായി. കാടുകുറ്റി പഞ്ചായത്ത് മുൻ സ്ഥിരം സമിതി അധ്യക്ഷനും പ്രതിപക്ഷ നേതാവും കാടുകുറ്റി സർവിസ് സഹകരണ ബാങ്ക് മുൻ പ്രസിഡൻറുമായിരുന്ന പൗലോസ് രണ്ടുതവണ പഞ്ചായത്ത് അംഗമായിട്ടുണ്ട്.
കാടുകുറ്റി സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി, ചാലക്കുടി സി.പി.എം ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കുറച്ചുവർഷം ജോലിയുമായി ബന്ധപ്പെട്ട് ഇറ്റലിയിലായിരുന്നു. ഏതാനും ആഴ്ച മുമ്പ് ചെറിയ വാഹന അപകടത്തിൽ പരിക്കേറ്റു. തുടർന്ന് ഗുരുതരാവസ്ഥയിൽ അങ്കമാലി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഭാര്യ: ഷീബ. പിതാവ്: മേലേടത്ത് ഇട്ടൂപ്പ്. സംസ്കാരം പിന്നീട്.