പരപ്പനങ്ങാടി: മാപ്പൂട്ടിൽ റോഡ് വി.ഐ.പി വില്ലേജിലെ കേയീസ് കുടുംബ കാരണവർ തോട്ടത്തിൽ വീട്ടിലെ പ്രഫ. സി.പി. മുഹമ്മദ് കേയി (84) നിര്യാതനായി. തൃശൂർ ഗവ. എൻജിനീയറിങ് കോളജ് റിട്ട. പ്രഫസറായിരുന്നു.
പരേതരായ തോട്ടത്തിൽ കുഞ്ഞാലികുട്ടി നഹയുടെയും സാറാ കേയിയുടെയും മകനാണ്. ഭാര്യമാർ: പരേതയായ ആയിശ (മുൻ എം.എൽ.എ സി.പി. കുഞ്ഞാലിക്കുട്ടി കേയിയുടെ മകളാണ്), നഫീസു കുറുമ്പടി.
മക്കൾ: ഡോ. മുനീർ മുഹമ്മദ്( മാനേജ്മെന്റ് കൺസൽടന്റ് ബംഗളൂരു), സാബിറ (ദുബൈ). മരുമക്കൾ: ഷാനവാസ് (റിട്ട. ഡയറക്ടർ ജോൺസൻ കൺട്രോൾസ്), എൻജിനീയർ തെസ്നിം മുനീർ.