അലനല്ലൂർ: കണ്ണംകുണ്ട് മിനി സ്റ്റേഡിയത്തിനു സമീപം താമസിക്കുന്ന അലനല്ലൂർ സർവിസ് സഹകരണ ബാങ്ക് റിട്ട. അസി. സെക്രട്ടറി കൂളിയോട്ടിൽ ഗോവിന്ദൻ നായരുടെ മകൻ സുരേഷ് കുമാർ (53) നിര്യാതനായി. അലനല്ലൂർ ഹൈലൈറ്റ് ഇലക്ട്രിക്കൽസ് ഉടമയാണ്.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അലനല്ലൂർ യൂനിറ്റ്, എൻ.എസ്.എസ് കരയോഗം, ലയൺസ് ക്ലബ്, തണലോരം റസിഡന്റ്സ് അസോസിയേഷൻ എന്നിവയിലെ വിവിധ സ്ഥാനങ്ങളിൽ സേവനനുഷ്ഠിച്ചിരുന്നു.
മാതാവ്: പാറുക്കുട്ടി അമ്മ ചൂരക്കാട്ടിൽ (അലനല്ലൂർ). ഭാര്യ: ബീന അഴകത്ത് (മേലാറ്റൂർ). മക്കൾ: അജയ് കൃഷ്ണൻ (ക്ലർക്ക്, യു.പി സ്കൂൾ, മുളയങ്കാവ്), അർജുൻ (എൻജിനീയറിങ് വിദ്യാർഥി, തിരുവനന്തപുരം).
സഹോദരങ്ങൾ: ഉമാദേവി (പൊമ്പ്ര), ഗോപാലകൃഷ്ണൻ (എ.എസ്.ഐ മേലാറ്റൂർ പൊലീസ് സ്റ്റേഷൻ).