വെള്ളിമാട്കുന്ന്: ജെ.ഡി.ടി ഓർഫനേജ്, വാടാനപ്പള്ളി ഓർഫനേജ് എന്നിവിടങ്ങളിലെ മുൻ വാർഡൻ അബ്ദുല്ല മൗലവി അലനല്ലൂർ (60) നിര്യാതനായി. വണ്ടൂർ പീപ്ൾസ് വില്ലേജിലായിരുന്നു താമസം. കോഴിക്കോട് പട്ടാളപ്പള്ളി, വെള്ളിമാട്കുന്ന്, കണ്ണഞ്ചേരി, പൊറ്റമ്മൽ, നല്ലളം, പയ്യോളി, മേപ്പയൂർ, വടകര തുടങ്ങിയ സ്ഥലങ്ങളിൽ ഇമാമും മദ്റസാധ്യാപകനുമായിരുന്നു. പിതാവ്: പരേതനായ കുഞ്ഞുമുഹമ്മദ് മൗലവി. മാതാവ്: ആമിന. ഭാര്യ: സലീന. മക്കൾ: റിൻഷാദ്, ഫൈസുറഹ്മാൻ, ശബ്ന, റജ ഫാത്തിമ, ഹനാൻ. മരുമക്കൾ: ഫിറോസ്, റംസീന. സഹോദരങ്ങൾ: കുഞ്ഞാപ്പ, ഖദീജ, യൂനുസ് സലീം, സുഹൈറലി.