കോഴിക്കോട്: എരഞ്ഞിപ്പാലം സദനം റോഡിൽ പരേതനായ ചേമ്പിൽ പാലാട്ട് ബാലകൃഷ്ണപ്പണിക്കരുടെ മകൻ റിട്ട. പി.ഡബ്ല്യു.ഡി എക്സിക്യൂട്ടിവ് എൻജിനീയർ കെ. ശങ്കരനാരായണൻ (70) എരഞ്ഞിപ്പാലം ‘ശാന്തി’ ഭവനത്തിൽ നിര്യാതനായി. അസോസിയേഷൻ ഓഫ് എൻജിനീയേഴ്സ് കേരള, പി.ഡബ്ല്യു.ഡി ഗ്രാജ്വേറ്റ് എൻജിനീയേഴ്സ് അസോസിയേഷൻ, ഓഫീസേഴ്സ് ക്ലബ് കോഴിക്കോട്, എക്സ് ക്ലൂസിവ് ക്ലബ് കോഴിക്കോട്, സീനിയർ എൻജിനീയേഴ്സ് ഫോറം, ജയന്റ്സ് ഇന്റർനാഷനൽ കോഴിക്കോട്, ഭാരത് വിദ്യാഭവൻ കോഴിക്കോട് സംഘടനകളുടെ ഭാരവാഹിയായിരുന്നു. ഭാര്യ: ഗീത കാരന്തൂർ (കൊളായി കുടുംബാംഗം). മക്കൾ: സീമ, സ്മിത. മരുമക്കൾ: ദിലീപ് പാലിയത്ത് (ഐ.ടി ബിസിനസ്, ദുബൈ), ബിജു തയ്യിൽ (ഐ.ടി എൻജിനീയർ ഹൈദരാബാദ്). സഹോദരൻ: പരേതനായ കുന്നത്ത് വാസുദേവൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പുതിയപാലം ശ്മശാനത്തിൽ.