നന്മണ്ട: കൂളിപ്പൊയിലിലെ വട്ടക്കണ്ടി സരോജിനി (റിട്ട. അധ്യാപിക ചോലപ്പുറത്ത് എ.യു.പി സ്കൂൾ പാറോപ്പടി -74) നിര്യാതയായി. ഭർത്താവ്: താഴെ പുതിയോട്ടിൽ ടി.പി. കേളുക്കുട്ടി (റിട്ട. പ്രധാനാധ്യാപകൻ ഗവ. മാപ്പിള എൽ.പി പൂനൂർ). മക്കൾ: ബിജോയ് (ഇ.എസ്.ഐ കോർപറേഷൻ എറണാകുളം), ബിനോയ് (ആപ്കൊ ഹ്യുണ്ടായ് കോഴിക്കോട്). മരുമകൾ: തുഷാര (തൃശൂർ മെഡിക്കൽ കോളജ്). സഞ്ചയനം ശനി.