തലശ്ശേരി: കളത്തുംകണ്ടി മുരിക്കോളി തറവാട്ടിലെ മുതിർന്ന അംഗവും ധർമടം കോർണേഷൻ യു.പി സ്കൂൾ റിട്ടയേർഡ് പ്രധാനാധ്യാപകനുമായ കൊളശ്ശേരിയിലെ ശ്രീനിധി വീട്ടിൽ മാധവൻ നമ്പ്യാർ (മാധവൻ മാസ്റ്റർ - 90) നിര്യാതനായി. കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ സ്ഥാപകാംഗമായിരുന്നു.
കോൺഗ്രസ് തലശ്ശേരി ബ്ലോക്ക് പ്രസിഡന്റ്, മണ്ഡലം വൈസ് പ്രസിഡന്റ്, കളത്തുംക്കണ്ടി മുരിക്കോളി നാഗകന്യക ക്ഷേത്രം രക്ഷാധികാരി, കാവുംഭാഗം പനോളി അയ്യപ്പക്ഷേത്ര ട്രസ്റ്റ് ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സാമൂഹിക സാംസ്കാരിക, രംഗങ്ങളിൽ നിറ സാന്നിധ്യമായിരുന്നു.
ഭാര്യ: കെ.കെ. രാധ ടീച്ചർ. മക്കൾ: മിനി (പൂനെ), സൂരജ് (തലശ്ശേരി). മരുമക്കൾ: രാധാകൃഷ്ണൻ (പൂനെ), രമ്യ (അധ്യാപിക, ബ്രൈറ്റ് ഇംഗ്ലീഷ് സ്കൂൾ, ചേറ്റംകുന്ന്). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് തറവാട്ട് ശ്മശാനത്തിൽ.