കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ടൗണിലെ വഴിയോര വ്യാപാരി എ.വി. മുഹമ്മദ് അഷറഫ്(65) നിര്യാതനായി. വഴിയോര കച്ചവട അസോസിയേഷൻ (സി.ഐ.ടി.യു) ജില്ല പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. സി.പി.എം പ്രവർത്തകനായിരുന്നു. കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിന് പടിഞ്ഞാറ് ഭാഗം ടൗൺ പള്ളിക്ക് മുന്നിലായി തുണികച്ചവടം നടത്തി വരികയായിരുന്നു.