തളിപ്പറമ്പ്: ആദ്യകാല ഫോട്ടോഗ്രാഫർ പുളിമ്പറമ്പ് തോട്ടാറമ്പിലെ പുതിയ വീട്ടിൽ ഉണ്ണികൃഷ്ണൻ (85) നിര്യാതനായി. ഏറെ കാലം തളിപ്പറമ്പ് കോർട്ട് റോഡിൽ രശ്മി സ്റ്റുഡിയോ നടത്തിയിരുന്നു. ഭാര്യ: പി. നളിനി.
മക്കൾ: ലേഖ (മുംബൈ), ലിഷ (പ്രിൻസിപ്പാൾ, അൽ-അൻസാർ സ്കുൾ, കരിമ്പം), പരേതയായ ലീന. മരുമക്കൾ: പി.ഐ. സുരേഷ് കുമാർ ചെറുകുന്ന് (മുംബൈ), പി.വി. രമേശൻ (മാനേജർ, അക്കിപ്പറമ്പ് യു.പി. സ്കൂൾ, പ്രസിഡന്റ്, പുതിയേടത്ത് കാവ്, തളിപ്പറമ്പ). സഹോദരങ്ങൾ: ടി.വി. തങ്കം, പരേതരായ പത്മിനി, ദാമോദരൻ, ബാലൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് ചിറവക്കിലുള്ള സമുദായ ശ്മശാനത്തിൽ.