പൂനൂർ: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും തലശ്ശേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂള്‍ റിട്ട. അധ്യാപകനുമായ കോഴിക്കോട് പൂനൂർ ചേപ്പാല സി. അബ്ദുൽ അസീസ് മാസ്റ്റർ (59) നിര്യാതനായി.
വിരമിച്ച അറബിക് അധ്യാപകരുടെ സംഘടനയായ ആര്.എ.ടി.എഫ് (ഇമാം) സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി, അല്‍ ഇത്തിഹാദ് മാസിക ചീഫ് എഡിറ്റര്‍, വിദ്യാഭ്യാസ വകുപ്പിൻെറ ക്വാളിറ്റി ഇംപ്രൂവ്മെൻറ് പ്രോഗ്രാം ഉന്നത സമിതി അംഗം, അധ്യാപക സാനറ്റോറിയ സൊസൈറ്റി കേരള എക്സിക്യൂട്ടിവ് അംഗം, കെ.എ.ടി.എഫ് കണ്ണൂര്‍ ജില്ല സെക്രട്ടറി, മുസ്ലിം ലീഗ് കാന്തപുരം വാര്‍ഡ് വൈസ് പ്രസിഡൻറ്, ചേപ്പാല മഹല്ല് കമ്മിറ്റി ജോയൻറ് സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. മർകസ് നോളജ് സിറ്റിയിലെ ക്യൂൻസ് ലാൻഡ് സ്ഥാപനത്തിൽ അഡ്മിനിസ്ട്രേറ്റിവ് ഓഫിസറായി സേവനം ചെയ്തു വരുകയായിരുന്നു. കോവിഡ് ബാധിതനായി ഓമശ്ശേരി ശാന്തി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പിതാവ്: പരേതനായ ചേപ്പാല ഉണ്ണിമോയി ഹാജി. മാതാവ്: ഫാത്തിമ. ഭാര്യ: മൈമൂന. മക്കള്‍: അര്‍ഷാദ്, അസ്ലം, നജ്ല. മരുമക്കള്‍: നിസാര്‍ (ആനവാതുക്കല്‍), സഫ്ന, ജസ്ന. സഹോദരങ്ങള്‍: അബ്ദുല്ല, അബ്ദുറഹ്മാന്, മുഹമ്മദ്, അബ്ദുല്‍ ഹക്കീം, അബ്ദുല്‍ ജലീല്‍, മറിയം.