തിരുവള്ളൂർ: തെയ്യം കലാകാരനും നാദസ്വര വിദ്വാനുമായ കുഞ്ഞിക്കണ്ണൻ പണിക്കർ (94) നിര്യാതനായി. 35 വർഷം തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ നാദസ്വര വാദകനായിരുന്നു. മലബാറിലെ ഒട്ടേറെ ക്ഷേത്രങ്ങളിലും കാവുകളിലും തെയ്യം കെട്ടിയിട്ടുണ്ട്. കാലൻ പാട്ട്, വേടൻ പാട്ട്, ബലിക്കള, മാന്ത്രികം എന്നീ പരമ്പരാഗത കലകളിൽ അറിവും പ്രാവീണ്യവുമുണ്ടായിരുന്നു. തെയ്യം കലയിലെ പ്രാമാണികരായിരുന്ന പരേതരായ കരുവാം കുന്നത്ത് ചാത്തുപണിക്കർ, ആണ്ടിപ്പണിക്കർ എന്നിവർ സഹോദരന്മാരാണ്. ഭാര്യ: മാതു. മക്കൾ: നന്ദകുമാർ (തകിൽ വാദകൻ, തലശ്ശേരി ജഗന്നാഥ ക്ഷേത്രം), ബാബു (തകിൽ വാദകൻ), ഷെജി (നാദസ്വര വാദകൻ). മരുമക്കൾ: മഹിഷ്മ, ലിജിമോൾ, ബമ്യ, ഉദയകുമാർ(കോട്ടയം). സഹോദരിമാർ: ദേവി, ജാനു, ശാന്ത.