എടവണ്ണ: ചെരുമണ്ണിലെ പുന്നകാടൻ മുഹമ്മദ് ബഷീർ (പി.എസ്.എം. ബഷീർ, 65) നിര്യാതനായി. മഞ്ചേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസറായും എടവണ്ണ സീതിഹാജി ഗവണ്മെന്റ് ഹൈസ്കൂൾ, വണ്ടൂർ വി.എം.സി ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രധാനാധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
തിരൂർക്കാട് ഇലാഹിയ കോളജ്, മമ്പാട് ഗവൺമെന്റ് ഹൈസ്കൂൾ, മഞ്ചേരി ബോയ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ ഗണിതശാസ്ത്ര അധ്യാപകനുമായിരുന്നു. ജമാഅത്തെ ഇസ്ലാമി എടവണ്ണ ഏരിയ മുൻ പ്രസിഡന്റ്, ജമാഅത്തെ ഇസ്ലാമി സ്ഥാപനങ്ങളുടെ ഓഡിറ്റർ, മാധ്യമം എ.എഫ്.സി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ശിഫ കിളിടുക്കി. മക്കൾ: സൽമാൻ ഫാരിസ് (ദുബൈ), ശഹബാൻ റമീസ്, റഷ ഹാജത്, റിദ ഷാഫിയ. മരുമക്കൾ: ഫൈജാസ് മുഹമ്മദ് (ഖത്തർ), ജവാദ് (എമങ്ങാട്), ഹുസ്ന ബാനു (കൂറ്റമ്പാറ).
സഹോദരങ്ങൾ: അബ്ദുല്ല, അബ്ദുൽ വഹാബ്, അബ്ദു റഹ്മാൻ (എടക്കര), ഫാത്തിമത് സുഹ്റ (മലപ്പുറം), പരേതരായ മുഹമ്മദ് ഇക്ബാൽ, ആബിദ, സഹീദ. തിങ്കളാഴ്ച രാവിലെ ഒൻപതു മണിക്ക് എടവണ്ണ വലിയ പള്ളിയിൽ കബറടക്കം നടക്കും.