കുറ്റ്യാടി: ജിദ്ദ കെ.എം.സി.സി മുൻ പ്രസിഡന്റ് കായക്കൊടി ചങ്ങരംകുളത്തെ കണ്ടോത്ത് മൊയ്തു ഹാജി (73) നിര്യാതനായി. ചങ്ങരംകുളം ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ്, കടമേരി റഹ്മാനിയ്യ, കുറ്റ്യാടി യതീംഖാന, കായക്കൊടി ഹൈസ്കൂൾ, കായക്കൊടി എ.എം.യു.പി സ്കൂൾ, ആലക്കാട് എം.എൽ.പി സ്കൂൾ എന്നിവയുടെ മാനേജിങ് കമ്മിറ്റി അംഗം, ചങ്ങരംകുളം മഹല്ല് കമ്മിറ്റി സെക്രട്ടറി, നൂറുൽ ഇസ്ലാം മദ്റസ പ്രസിഡന്റ്, സ്പർശം പെയിൻ ആൻഡ് പാലിയേറ്റിവ് ട്രസ്റ്റ് വൈസ് ചെയർമാൻ എന്നീനിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: വാണിമേൽ മുണ്ടോലക്കണ്ടി സഫിയ. മക്കൾ: സുമയ്യ, അഹമ്മദ് ഫസൽ (അധ്യാപകൻ വാണിമേൽ എം.യൂ.പി സ്കൂൾ), ഇല്യാസ് അഹമ്മദ് (അധ്യാപകൻ അടുക്കത്ത് യൂ.പി സ്കൂൾ), ഖലീമുല്ലാഹ്, സാദിഖ് അലി. മരുമക്കൾ: സൂപ്പി വാഴയിൽ നാദാപുരം, ഷാഹിദ (അധ്യാപിക വാണിമേൽ എ.യു.പി സ്കൂൾ), ജസീല (അധ്യാപിക ആലക്കാട് എം.എൽ.പി സ്കൂൾ), ഡോ. റംഷാന. സഹോദരങ്ങൾ: അബ്ദുല്ല ഹാജി, അയിശു നരിപ്പറ്റ, പരേതരായ കുനിപാത്തു ദേവർകോവിൽ, മാമി പടുവാഴയിൽ.