കുന്ദമംഗലം: കാൽനട യാത്രക്കാരനായ ഇതരസംസ്ഥാന തൊഴിലാളി കാറിടിച്ച് മരിച്ചു. കുന്ദമംഗലത്തെ സർവീസ് സ്റ്റേഷനിലെ തൊഴിലാളി അസം സ്വദേശി തുടാൻ ബിശ്വാസ് ആണ് (24) മരിച്ചത്. ദേശീയപാത 766ൽ കുന്ദമംഗലം അങ്ങാടിക്ക് സമീപം സിന്ധു തിയറ്റർ പരിസരത്ത് വെള്ളിയാഴ്ച രാവിലെ 11.30നാണ് അപകടം.
വയനാട് ഭാഗത്തുനിന്ന് വരുകയായിരുന്ന കാർ നിയന്ത്രണംവിട്ട് തൊഴിലാളിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സമീപത്ത് നിർത്തിയിട്ട ലോറിയിൽ ഇടിച്ചാണ് കാർ നിന്നത്.
ഗുരുതര പരിക്കേറ്റ ബിശ്വാസിനെ നാട്ടുകാരും പൊലീസും ചേർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരി