കീഴ്പ്പയൂർ: മുയിപ്പോത്ത് എം.യു.പി സ്കൂൾ റിട്ട. അധ്യാപിക ഒതയോത്ത് കണ്ടി കുഞ്ഞിക്കല്യാണിയമ്മ (79) നിര്യാതയായി. ഭർത്താവ്: പരേതനായ കരിമ്പാലങ്കണ്ടി മാധവൻ നമ്പ്യാർ (റിട്ട. അധ്യാപകൻ). മക്കൾ: പിഎം മോഹനൻ (ജില്ല ക്രൈംബ്രാഞ്ച് എസ്.ഐ, വടകര), എം.കെ. സജിത (അധ്യാപിക, മുയിപ്പോത്ത് എം.യു.പി സ്കൂൾ), എം.കെ. മനോജ് (അധ്യാപകൻ, ദേശസേവ എ.യു.പി സ്കൂൾ, കുറുമ്പൊയിൽ). മരുമക്കൾ: എം. സുഭാഷ് (റിട്ട. ഹെഡ് മാസ്റ്റർ, കൽപ്പത്തൂർ എ.എൽ.പി. സ്കൂൾ), കെ. സതി (തിരുവള്ളൂർ എസ്.എൻ.എൽ.പി സ്കൂൾ), ആർവി സബിന (അധ്യാപിക, പാലോറ എച്ച്.എസ്.എസ് ഉള്ള്യേരി).