കായക്കൊടി: കായക്കൊടിയിലെ പൗരപ്രമുഖനും മുസ്ലിം ലീഗ് പ്രവർത്തകനുമായിരുന്ന നെല്ലിയുള്ളതിൽ കുഞ്ഞബ്ദുല്ല ഹാജി (85) നിര്യാതനായി. കായക്കൊടി മഹല്ല്, ലിവാഉൽ ഇസ്ലാം മദ്റസ കമ്മിറ്റികളുടെ ദീർഘകാല ഭാരവാഹിയായിരുന്നു. കായക്കൊടി യു.പി സ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: കുഞ്ഞാമി. മക്കൾ: അബ്ദുന്നാസർ, അബ്ദുല്ലത്തീഫ്, നിസാർ (മൂവരും യു.എ.ഇ), സിദ്ദീഖ് (കെ.പി.ഇ.എസ്.എച്ച്.എസ്.എസ്), സാജിത, റഹ്മത്ത്, ശബ്ന. മരുമക്കൾ: ഹമീദ്, ബശീർ, നിസാർ, സുലൈഖ, സമീറ, റാഷിന, ഫാത്തിമ. സഹോദരങ്ങൾ: മൊയ്തു ഹാജി, പരേതയായ കുഞ്ഞാമി.