ചെക്യാട്: പ്രമുഖ സോഷ്യലിസ്റ്റും എൽ.ജെ.ഡി ചെക്യാട് പഞ്ചായത്ത് പ്രസിഡൻറുമായിരുന്ന കയലോട്ടുതാഴ പുളിക്കുൽ പറമ്പത്ത് സി.എ. കോരൻ (80) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം സെക്രട്ടറി, മടപ്പുര മുത്തപ്പൻ ക്ഷേത്രം പ്രസിഡൻറ്, കിസാൻ ജനത ചെക്യാട് പഞ്ചായത്ത് സെക്രട്ടറി, കാർഷിക വികസന സമിതി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: കമല. മക്കൾ: ഷാജി (തലശ്ശേരി പൊലീസ് സ്റ്റേഷൻ), വിജിത്ത് (ഗൾഫ്), ബവിത. മരുമക്കൾ: അർച്ചന, റിച്ചു, സുരേഷ്.