അരീക്കാട്: എം. മുഹമ്മദ് കോയ (ദേശാഭിമാനി -78) പെരുമണ്ണ മകന്റെ വസതിയിൽ നിര്യാതനായി. ദേശാഭിമാനിയിൽ ദീർഘകാലം കമ്പോസിറ്ററായി പ്രവർത്തിച്ചു. സി.പി.ഐ.എം നല്ലളം ലോക്കൽ സെക്രട്ടറി, അരീക്കാട് ലോക്കൽ കമ്മിറ്റി അംഗം, കർഷക സംഘം മേഖല സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ അരീക്കാട് പാറക്കണ്ടി ബ്രാഞ്ച് അംഗമാണ്. കെ.എസ്.വൈ.എഫ് മാങ്കാവ് ബ്ലോക്ക് കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ മേഖല കമ്മിറ്റി അംഗം, ദേശാഭിമാനി എംപ്ലോയീസ് കോഓപറേറ്റിവ് സൊസൈറ്റി ഡയറക്ടർ, ദേശാഭിമാനി നോൺ-ജേർണലിസ്റ്റ് എംപ്ലോയീസ് യൂനിയൻ കോഴിക്കോട് യൂനിറ്റ് പ്രസിഡന്റ്, കെ.എൻ.ഇ.എഫ് സംസ്ഥാന കൗൺസിൽ അംഗം, ജില്ല കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.
പരേതരായ എം.വി. മൊയ്തീൻ കോയയുടെയും ഇമ്പിച്ചായിഷയുടെയും മകനാണ്. ഭാര്യ: സുബൈദ. മക്കൾ: ഇ.പി. ഫിറോസ് (ബിസിനസ്), നിസാമുദ്ദീൻ, ഷിഹാബ് (ഇരുവരും യു.എ.ഇ). മരുമക്കൾ: ജാസ്മിൻ, സാജിറ, ജംഷീറ. സഹോദരങ്ങൾ: ഖദീജ, അബ്ദുൽ ഗഫൂർ, ജമാലുദ്ദീൻ, അഷ്റഫ്, ജമീല, താഹിറ, പരേതനായ നജീബ്.