തലശ്ശേരി: കൊളശ്ശേരി കുന്നോത്ത് തെരു റോഡിൽ ചക്കരന്റവിട ഹൗസിൽ കടത്തനാടൻ സന്ദീപ് (47) നിര്യാതനായി. കെ.എസ്.ഇ.ബി ലേബർ കോൺട്രാക്റ്റ് സൊസൈറ്റി-എമ്മന കോസ് ഡ്രൈവറായിരുന്നു. പരേതരായ അക്കാളി ഗോവിന്ദന്റെയും കടത്തനാടൻ പത്മാവതിയുടെയും മകനാണ്. സഹോദരങ്ങൾ: രാജീവൻ (ബി.എസ്.എഫ്), സജീവൻ (സ്റ്റാർ ഡ്രീംസ് കേബിൾ നെറ്റ് വർക്സ്, നിട്ടൂർ), അജിന സന്തോഷ്, പരേതരായ പ്രേമൻ, ദിനേശൻ.