അത്തോളി: സി.പി.എം ബാലുശേരി ഏരിയ കമ്മറ്റി മുൻ അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായിരുന്ന അത്തോളി വേളൂർ ഷോണിമയിൽ എം. ലക്ഷ്മി (74) നിര്യാതയായി. കോഴിക്കോട് ജില്ല പഞ്ചായത്ത് മുൻ അംഗമായിരുന്നു. എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ ജില്ല പ്രസിഡന്റും സി.പി.എം അത്തോളി ലോക്കൽ കമ്മറ്റി അംഗവും, സി.ഐ.ടി.യു ബാലുശേരി ഏരിയാ ജോയന്റ് സെക്രട്ടറിയുമാണ്. എൻ.ജി.ഒ.യൂണിയൻ മുൻ സംസ്ഥാന കമ്മറ്റി അംഗമായിരുന്നു. അത്തോളി കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റായും പ്രവർത്തിച്ചു.
2002 ലെ 32 ദിവസത്തെ പണിമുടക്കിൽ പൊലീസ് അർധരാത്രി വീടുവളഞ്ഞ് അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചിരുന്നു. കോഴിക്കോട് ഗവ. എൻജിനീയറിങ് കോളജിൽനിന്ന് സീനിയർ സൂപ്രണ്ടായി വിരമിച്ച ശേഷമാണു പൊതു പ്രവർത്തനരംഗത്ത് സജീവമായത്. ഭർത്താവ്: പി. അപ്പുക്കുട്ടി (റിട്ട. കെ.എസ്.ആർ.ടി.സി). മക്കൾ: അലൗജ്, അലീഷ. മരുമക്കൾ: ലിൻസി, പ്രദീപൻ.