കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് മഹാകവി പി സ്മാരക സ്കൂളിലെ റിട്ട. അധ്യാപിക വെള്ളിക്കോത്ത് സ്വർഗമഠം ശ്രീമന്ദിരത്തിലെ പി. കൈരളി (81) നിര്യാതയായി. ഭർത്താവ്: സി.കെ. കുഞ്ഞിക്കണ്ണൻ നമ്പ്യാർ (റിട്ട. ഹെഡ് മാസ്റ്റർ, കുഞ്ഞിമംഗലം സ്കൂൾ). മക്കൾ: പി. ജ്യോതിലക്ഷ്മി (അധ്യാപിക, യു.എസ്.എ), പി. ജയലക്ഷ്മി (അധ്യാപിക, എറണാകുളം), പി. ജിതേന്ദ്രൻ (പ്രൊഡക്ട് മാനേജർ, ഇൻഫോസിസ്, യു.എസ്.എ).
മരുമക്കൾ: മനോജ് (ഐ.ടി മാനേജർ, ബയോറാഡ്, യു.എസ്.എ), പ്രമോദ് രാമൻ (എഡിറ്റർ, മീഡിയാവൺ ചാനൽ, കഥാകൃത്ത്), അശ്വിനി ജിതേന്ദ്രൻ (പൂനെ). സഹോദരങ്ങൾ: പരേതരായ പി. ഭാർഗവി അമ്മ, പി.സി. കുഞ്ഞിക്കുട്ടൻ നായർ, പി. ഓമന അമ്മ, പി.സി. വേലായുധൻ നായർ.