പെരിന്തൽമണ്ണ: മീഡിയ വൺ മാനേജിങ് ഡയറക്ടറും മാധ്യമം അസോസിയേറ്റ് എഡിറ്ററുമായ പ്രഫ. യാസീൻ അഷ്റഫിന്റെ മാതാവ് പെരിന്തൽമണ്ണ വലിയങ്ങാടി വൈ.ഡബ്ല്യൂ.സി.എ റോഡിലെ പെരുമ്പുള്ളി പാത്തുട്ടി (104) നിര്യാതയായി. ഭർത്താവ്: ചന്ദ്രിക മുൻ പത്രാധിപസമിതി അംഗം പരേതനായ കല്ലിങ്ങൽ അബ്ദു.
പിതാവ്: പരേതനായ പെരുമ്പുള്ളി കുഞ്ഞിമമ്മു. മറ്റുമക്കൾ: ആയിശ, ഫാത്തിമ, ഡോ. അഹമ്മദ് അൻവർ, യഹ്യ ഹാറൂൺ (റിട്ട. ലൈബ്രേറിയൻ, കാലിക്കറ്റ് യൂനിവേഴ്സിറ്റി), ആമിന (റിട്ട. പ്രഫ., എം.ഇ.എസ് കല്ലടി കോളജ്, മണ്ണാർക്കാട്), പ്രഫ. മുഹമ്മദ് അയ്യൂബ് (റിട്ട. പ്രിൻസിപ്പൽ, പി.ടി.എം ഗവ. കോളജ് പെരിന്തൽമണ്ണ), ഖൈറുന്നീസ (റിട്ട. അധ്യാപിക), മുസ്തഫ അസ്ലം (റിട്ട. കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്റ്റാഫ്).
മരുമക്കൾ: നഫീസ പെരുമ്പുള്ളി (പെരിന്തൽമണ്ണ), ആയിഷാബി മേലേടത്ത് (ഒലിപ്പുഴ), മുഹ്സിന കോൽത്തൊടി (ഉച്ചാരക്കടവ്), ബേബി സഫീന തേവരഴികത്ത് (കൊല്ലം, റിട്ട. പ്രധാനാധ്യാപിക, ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പെരിന്തൽമണ്ണ), ഡോ. ജീന (എടവനക്കാട്), പരേതരായ കണ്ണംതൊടി ഹംസ (പൂപ്പലം), മുഹമ്മദ് കുഞ്ഞി നാലിന്റകത്ത് (വണ്ടൂർ).