നീലേശ്വരം: ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ പട്ടേന കാവില വളപ്പിൽ നാരായണൻ (76) നിര്യാതനായി. പള്ളിക്കര തോക്ക് സമരത്തിൽ പങ്കെടുത്തിടുണ്ട്. അടിയന്തിരാവസ്ഥക്കാലത്ത് ഉൾപ്പെടെ പാർട്ടി പ്രവർത്തനരംഗത്ത് സജീവമായിരുന്നു. പട്ടേന ജനശക്തി സാംസ്കാരിക വേദിയുടെ സ്ഥാപക അംഗമാണ്. തെങ്ങ് കയറ്റത്തൊഴിലാളിയായിരുന്നു.ഭാര്യ: കെ.വി. യശോദ. മക്കൾ: സിന്ധു (അതിഞ്ഞാൽ), സതി (കയ്യൂർ), സീമ (സ്റ്റാഫ് നഴ്സ് തേജസ്വിനി ഹോസ്പിറ്റൽ നീലേശ്വരം). മരുമക്കൾ: ശ്രീധരൻ (കാഞ്ഞങ്ങാട്), മോഹനൻ (കയ്യൂർ), ചന്ദ്രൻ (പുതുക്കൈ). സഹോദരങ്ങൾ: രാഘവൻ കാവില വളപ്പിൽ.