കാഞ്ഞിരോട്: കുടിക്കിമൊട്ട മിൽമ ബൂത്തിന് സമീപം ദാറുൽ ഇഷ്കിൽ മൗലാന്റെവിട റസാഖ് (58) നിര്യാതനായി. ചക്കരക്കൽ ചൂള സ്വദേശിയാണ്. ചൂളയിലെ ആയിഷ ബേക്കറി ഉടമയാണ്. പിതാവ്: പരേതനായ അബ്ദുറഹ്മാൻ. മാതാവ്: സഫിയ. ഭാര്യ: കണ്ണംകുളം പാറക്കൽ ബുഷറ (കാഞ്ഞിരോട്. മായൻമുക്ക്). മക്കൾ: സിനാൻ (ബംഗളുരു), ഫാത്തിമ സറിൻ (ദുബൈ), ഫാത്തിമ സഹ് വ (വിദ്യാർഥിനി ഐ.ടി.എം കോളജ്, മയ്യിൽ).
മരുമകൻ: ഫഹദ് മയ്യിൽ (ദുബൈ). സഹോദരങ്ങൾ: താജുദ്ദീൻ കാഞ്ഞിരോട് (സൗദി അറേബ്യ), ഷമീർ (ബംഗളുരു), ഫൗസിയ, പരേതയായ സുബൈദ. ഖബറടക്കം ബുധനാഴ്ച 2.30ന് കാഞ്ഞിരോട് പഴയപള്ളി ഖബർസ്ഥാനിൽ.