അലനല്ലൂർ: ആദ്യകാല ജമാഅത്തെ ഇസ്ലാമി പ്രവർത്തകനായ എടത്തനാട്ടുകര യതീംഖാന തോരക്കാട്ടിൽ അബ്ദു (87) നിര്യാതനായി.
ജമാഅത്തെ ഇസ്ലാമി പ്രാദേശിക സെക്രട്ടറി, മസ്ജിദ് റവാഹ സെക്രട്ടറി, ജംഇയ്യതുൽ ഇസ്ലാഹ് ട്രസ്റ്റ് സെക്രട്ടറി, അലനല്ലൂർ ഏരിയ കമ്മിറ്റി അംഗം, അൽ മദ്റസത്തുൽ ഇസ്ലാമിയ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. എടത്തനാട്ടുകര ഓർഫനേജിനു സമീപം റേഷൻകട നടത്തിയിരുന്നു.
ഭാര്യ: സൈനബ, മക്കൾ: അബ്ദുൽ റഷീദ്, മുഹമ്മദ് ഹബീബ്, സുൽഫീക്കർ അലി ഭൂട്ടോ, സദഖത്തുല്ല, ഉമ്മുസൽമ. മരുമക്കൾ: മൈമൂന (അരിപ്ര), സുമയ്യ (മണ്ണാർമല), റംല (വണ്ടൂർ), ഖൈറുന്നിസ (കരുവാരകുണ്ട്), പരേതനായ ഉണ്ണി ചേക്കു (വാണിയമ്പലം). സഹോദരങ്ങൾ: അലി, ഹംസ, പരേതനായ മൊയ്തു.