കൊടുവള്ളി: മടവൂർ ആരാമ്പ്രം ആലുംകണ്ടിയിൽ എ.കെ. അബൂബക്കർ (63) ഒമാനിൽ ഹൃദയാഘാതത്തെതുടർന്ന് നിര്യാതനായി. മടവൂർ പഞ്ചായത്ത്-നരിക്കുനി മേഖല എസ്.എസ്.എഫ് സ്ഥാപക ഭാരവാഹിയും മുൻ എസ്.വൈ.എസ് കോഴിക്കോട് ജില്ല കൗൺസിൽ അംഗവുമായിരുന്നു. കേരള മുസ് ലിം ജമാഅത്ത് ആരാമ്പ്രം യൂനിറ്റ് ഭാരവാഹി, ആരാമ്പ്രം മിഹ്റാജുൽ ഹുദാ സി.എം സെന്റർ പ്രവർത്തന സമിതി അംഗം, നരിക്കുനി ബൈത്തുൽ ഇസ്സ സുന്നി സെന്റർ, മടവൂർ സി.എം. സെന്റർ അംഗം, ആരാമ്പ്രത്തെ മുൻ വ്യാപാരി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആരാമ്പ്രം യൂനിറ്റ് സെക്രട്ടറി, കൊടുവള്ളി മണ്ഡലം പ്രവർത്തക സമിതി അംഗം, ജില്ല കൗൺസിലർ, എം.എസ്.എസ് ആരാമ്പ്രം യൂനിറ്റ് മുൻ ഭാരവാഹി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹിക-സാംസ്കാരിക-ജീവകാരുണ്യ പ്രവർത്തന രംഗത്തും നിറസാന്നിധ്യമായിരുന്നു.
പിതാവ്: പരേതനായ ആലുംകണ്ടിയിൽ ബീരാൻ കോയ. മാതാവ്: പരേതയായ പാത്തുമ്മ. ഭാര്യ: റസിയ. മക്കൾ: മുഹമ്മദ് അർഷക്, ഫൈറൂസ, ഫാത്തിമ ദാനിഷ. മരുമക്കൾ: ഇസ്മയിൽ കോണോട്ട് (കാരന്തൂർ), ഷുക്കൂർ മണ്ണിൽക്കടവ് (ഒമാൻ), ഹബീബ. സഹോദരങ്ങൾ: മുഹമ്മദ് (ഒമാൻ), ഹലീമ (പന്തീർപാടം), പരേതയായ പാത്തു (ആരാമ്പ്രം).