പേരാമ്പ്ര: കൂത്താളി മൂരികുത്തിയിലെ എ. അഹമ്മദ് കുഞ്ഞി മൗലവി (90) നിര്യാതനായി. പേരാമ്പ്ര എൻ.ഐ.എം എൽ.പി. സ്കൂൾ റിട്ട. അധ്യാപകനാണ്. ആലപ്പുഴ സ്വദേശിയാണ്. ഭാര്യ: കണ്ണിപ്പൊയിൽ പാത്തു. മക്കൾ: റംല, റഹ്മത്ത്, സിറാജുൽ മുനീർ (ഹെഡ്മാസ്റ്റർ, വി.ജെ. പള്ളി എ.എം.യു. പി. സ്കൂൾ, വെളിമുക്ക്) ജമീല, നൂറുൽ അമീൻ (ഖത്തർ) റസിയ, ബുഷ്റൽ കരീം. മരുമക്കൾ: പുളിയത്തിങ്കൽ അമ്മദ് ഹാജി വാല്യക്കോട്, പുനത്തിൽ പക്രൻ കീഴരിയൂർ, മജീദ് പാലോളി, തരിപ്പുകാട്ടിൽ ബഷീർ, ഷരീഫ, റഹ്മ. സഹോദരങ്ങൾ: അബ്ദുൽ റഹ്മാൻ, മുസ്തഫ.