കുറ്റ്യാടി: ചാത്തങ്കോട്ടുനടയിലെ ആദ്യകാല കുടിയേറ്റ കര്‍ഷകനും പൊതു പ്രവര്‍ത്തകനുമായിരുന്ന തോമസ് കട്ടക്കയം (92) നിര്യാതനായി. ഇടവക ട്രസ്റ്റി, തലശ്ശേരി- താമരശ്ശേരി രൂപതകളില്‍ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം, താമരശ്ശേരി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി, വിന്‍സെൻറ് ഡി പോള്‍ താമരശ്ശേരി രൂപത വൈസ് പ്രസിഡൻറ്, കാവിലുംപാറ സര്‍വിസ് സഹകരണ ബാങ്ക്, ക്ഷീരോൽപാദക സംഘം എന്നിവയുടെ പ്രസിഡൻറ്, ചാത്തന്‍കോട്ടു നട ഹൈസ്കൂള്‍ സ്ഥാപക മാനേജര്‍, കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം തുടങ്ങി പദവികളും കര്‍ഷക യൂനിയന്‍ നേതൃപദവിയും വഹിച്ചിട്ടുണ്ട്. ഭാര്യ: മേരി. മക്കള്‍: ഡോ. ലീലമ്മ, മാത്യു (റിട്ട. ഫെഡറല്‍ ബാങ്ക് ചീഫ് മാനേജര്‍), ജോഷി (റിട്ട.ഹെഡ്മാസ്റ്റര് സെൻറ് മേരീസ് എച്ച്.എസ് മരുതോങ്കര), ജോണ്‍ കട്ടക്കയം (റിട്ട. ജില്ല മൃഗസംരക്ഷണ ഓഫിസര്‍ കോഴിക്കോട്), ജോസ് (അക്കൗണ്ടൻറ്, സെൻറ് ജോണ്‍സ് മെഡിക്കല്‍ കോളജ്, ബംഗളൂരു), പ്രഫ.ചാര്‍ലി (ദേവഗിരി കോളജ്), സണ്ണി (എല്‍ ആന്‍ഡ് ടി കോഴിക്കോട്), മിനി (അധ്യാപിക, അറ്റോമിക് എനര്‍ജി സ്കൂള്‍ കൈയ്ഗ), ജിജി (അധ്യാപകന് എ.ജെ.ജെ.എം എച്ച്.എസ്.എസ് ചാത്തങ്കോട്ടുനട), ബീന (അധ്യാപിക, സില്‍വര്‍ ഹില്‍സ് പബ്ലിക് സ്കൂള്‍, കോഴിക്കോട്). മരുമക്കള്‍: ജവഹര്‍ മാത്യൂസ്, ജാന്‍സി, മോളി, ജോളി, ബിജി, ആനി മിനി, ഫിജി, ടോമി, സുജിത, ബെന്നി.