കുരുവട്ടൂർ: വടക്കെ കോലടിക്കണ്ടിയിൽ പരേതനായ ഉണ്ണി നായരുടെ ഭാര്യ ദേവകി അമ്മ(97) നിര്യാതയായി. മക്കൾ: വിശ്വനാഥൻ നായർ (റിട്ട. സുബേദാർ മേജർ), ജാനു, പത്മജ (റിട്ട. ഫിഷറീസ് വകുപ്പ്), ശിവദാസൻ, വിജയലക്ഷ്മി, പരേതരായ ശ്രീദേവി, ലീല. മരുമക്കൾ: യശോദ (ഓമശ്ശേരി), പരേതനായ കുമാരൻ നായർ (റിട്ട. കോഫി ബോർഡ്, പനങ്ങാട്), ശങ്കുണ്ണിനായർ (ഓമശ്ശേരി), ഗോപാലൻ (കണ്ണാടിപൊയിൽ), ഗംഗാധരൻ (റിട്ട. സഹകരണ വകുപ്പ്, കൊയിലാണ്ടി), സുധ (പനങ്ങാട്), വാസുദേവൻ (പെരുമണ്ണ), സഞ്ചയനം വെള്ളിയാഴ്ച.