വടകര: ചന്ദ്രിക ദിനപത്രം സഹപത്രാധിപരായിരുന്ന അഴിയൂർ റെയിൽവേ സ്റ്റേഷൻ റോഡിൽ മനയിൽ മുക്ക് ഷംസ് ഓഡിറ്റോറിയത്തിന് സമീപം മനോളിഹൗസിൽ പൊന്നമ്പത്ത് തലായി മമ്മൂട്ടി (80) നിര്യാതനായി. കെ.എം.സി.സി ആദ്യകാല നേതാക്കളിൽ ഒരാളാണ്. കെ.എം.സി.സി ദുബൈ വൈസ് പ്രസിഡൻറായും അബൂദബി ഏരിയ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ദുൈബ തലശ്ശേരി വെൽഫെയർ അസോസിയേഷൻ മുൻ സെക്രട്ടറി ആയിരുന്നു. മുൻ കേന്ദ്ര മന്ത്രി ഇ. അഹമ്മദ്, കെ.പി. കുഞ്ഞിമൂസ, തിക്കോടി പി.പി. മൊയ്തീൻ എന്നിവരുടെ നേതൃത്വത്തിൽ തലശ്ശേരിയിൽ എം.എസ്.എഫ് വിദ്യാർഥി സംഘടന കെട്ടിപ്പടുക്കാനും ശക്തിപ്പെടുത്താനുംവേണ്ടി പ്രവർത്തിച്ചു.വിദ്യാഭ്യാസ-മത- സാമൂഹികക്ഷേമ പ്രവർത്തന രംഗത്ത് സജീവമായിരുന്നു. മാഹി കെ.എൻ.എം യൂനിറ്റ് സെക്രട്ടറി, പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. മാഹി സക്കാത്ത് സെൽ ഭാരവാഹി ആയിരുന്നു. അഴിയൂർ അണ്ടികമ്പനി ഐഡിയൽ സെൻററിെൻറ സഹകാരിയായിരുന്നു. ഭാര്യ: മഞ്ചക്കൽ മനോളി ഫാത്തിമ. മക്കൾ: സൗര്യ, സഫ്റീനാ, ഹസീബ് (ദാനിഷ് റെഡിമെയ്ഡ് മാഹി), സുഹൈൽ (ഖത്തർ), ജഹഷ് (ഷാർജ), ജംഷീർ (റാംപ് ജൻസ്െവയർ പത്തനംതിട്ട), ഷമ്മാസ് (മസ്കത്ത്). മരുമക്കൾ: ഹബീബ്.പി.കെ (പുന്നോൽ), റഫീഖ് (പാറാൽ), ശബീന പൊന്നമ്പത്ത് മണിയം കുളങ്ങര (പുന്നോൽ), അസ്ലമി തലായി പൊന്നമ്പത്ത്, ശാദിയ പടിഞ്ഞാറയിൽ (ചിറക്കര), ശഹാനിദ പാറേമ്മൽ (താഴെ പൂക്കോം), ഫാത്തിമ (പുന്നോൽ). സഹോദരങ്ങൾ: പരേതരായ അഹമ്മദ്, അബ്ദുറഹിമാൻ, റാബിയ