പയ്യോളി: സി.പി.എം മുൻ പയ്യോളി ലോക്കൽ കമ്മിറ്റി സെക്രട്ടറിയും കൊയിലാണ്ടി ഏരിയ കമ്മിറ്റി അംഗവുമായിരുന്ന തെക്കയിൽ സി. കുഞ്ഞിരാമൻ (85) നിര്യാതനായി. പയ്യോളി പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ്, പയ്യോളി അർബൻ ബാങ്ക് മുൻഡയറക്ടർ, കർഷകസംഘം മുൻ പഞ്ചായത്ത് സെക്രട്ടറി, കെ.എസ്.കെ.ടി.യു മുൻ കൊയിലാണ്ടി ഏരിയ കമ്മിറ്റി അംഗം, എ.കെ.ടി.എ മുൻ സംസ്ഥാന കമ്മിറ്റി ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ലീല. മക്കൾ: സുലോചന, സി. സുരേഷ്ബാബു (പയ്യോളി അർബൻ ബാങ്ക് ഡയറക്ടർ, പട്ടികജാതി ക്ഷേമസമിതി ജില്ല കമ്മിറ്റി അംഗം, കർഷക തൊഴിലാളി യൂനിയൻ ഏരിയ കമ്മിറ്റി അംഗം), വത്സരാജ് (സഹരണ ബാങ്ക്, പയ്യോളി), രാജീവൻ (കെ.എസ്.ആർ.ടി.സി ഡ്രൈവർ), സജീവൻ, സുനിൽ. മരുമക്കൾ: ശ്രീധരൻ (മുയിപ്പോത്ത്, റിട്ട. പഞ്ചായത്ത് എക്സിക്യൂട്ടിവ് ഓഫിസർ), പുഷ്പലത (സഹകരണ ബാങ്ക്, പയ്യോളി) ബേബിലത, ബിന്ദു, വിജിമോൾ, ദിവ്യ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.