നാദാപുരം: ഉമ്മത്തൂരിലെ അധ്യാപകനും മതപണ്ഡിതനുമായ പുല്ലാച്ചോളിൽ കുഞ്ഞമ്മദ് ബാഖവി (പള്ളിപ്പറമ്പത്ത് -76) നിര്യാതനായി. ഉമ്മത്തൂർ-പാറക്കടവ് ദേശത്ത് ദീനീ വൈജ്ഞാനിക രംഗത്ത് നിറ സാന്നിധ്യമായിരുന്നു. ദീർഘകാലം ഉമ്മത്തൂർ സഖാഫതുൽ ഇസ്ലാം അറബിക് കോളജ് അധ്യാപകനായിരുന്നു. ഭാര്യ: മറിയം കണ്ണങ്കണ്ടി (ചെറ്റക്കണ്ടി). മക്കൾ: സാലിം (ഖത്തർ), സുമയ്യ, സമീറ, സൽമ, ഇബ്രാഹിം (ഖത്തർ), സമദ് മാസ്റ്റർ (ഗവ. യു.പി പാറക്കടവ്), അസ്ലം (ഖത്തർ), മിസ്വർ. മരുമക്കൾ: അഹമ്മദ് ചീക്കോന്ന്, ടി.വി. റഷീദ് (കുമ്മങ്കോട്), റഫീഖ് (നരിപ്പറ്റ), നസീറ, ജംഷീന, നജ, ശഹാന. സഹോദരങ്ങൾ: മൊയ്തു ബാഖവി, പാത്തു, പരേതനായ എൻ.പി. അബ്ദുല്ല മൗലവി ചീക്കോന്ന്, പള്ളിപ്പറമ്പത്ത് അബൂബക്കർ മുസ്ലിയാർ, അയിഷു.