അലനല്ലൂർ: കോട്ടോപ്പാടം ഭീമനാട്ടിലെ മുതിർന്ന സി.പി.എം നേതാവ് അച്ചിപ്ര സൈതലവി (85) നിര്യാതനായി. കോട്ടോപ്പാടം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്, ദീർഘകാലം സി.പി.എം ലോക്കൽ കമ്മിറ്റി അംഗം, ആദ്യകാല കർഷക നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മിച്ചഭൂമി സമരത്തിനും കർഷക സമരങ്ങൾക്കും നേതൃത്വം നൽകി.
പിതാവ്: പരേതനായ അച്ചിപ്ര കുഞ്ഞയമ്മു. മാതാവ്: പരേതയായ മറിയ. ഭാര്യ: ഫാത്തിമ അരക്കുപറമ്പൻ (ഭീമനാട്). മക്കൾ: റഫീക് (അൽശിഫ ഫാർമസി കോളേജ് കീഴാറ്റൂർ), ഷാനവാസ് ഖാൻ (അധ്യാപകൻ, ജി.എച്ച്.എസ്.എസ് കുണ്ടൂർകുന്ന്), സലീന (അധ്യാപിക, തച്ചിങ്ങനാടം ഹൈസ്കൂൾ), ഷാഹിദ (അധ്യാപിക, എ.യു.പി.എസ് പാതാക്കര).
മരുമക്കൾ: സുൽഫത്ത് നാലകത്ത് (എ.എം.എൻ.പി.എസ് അമ്മിനിക്കാട്), ഫസ്ന മണ്ണുമ്മൽ (അധ്യാപിക, ജി.എച്ച്. എസ് നെച്ചുള്ളി) ഹംസ ഒടാല (സൂപ്രണ്ട്, ഷൊർണൂർ നഗരസഭ), മൻസൂർ അമ്പാട്ടുപറമ്പൻ (കെ.എസ്.ആർ.ടി.സി കണ്ടക്ടർ)