തച്ചനാട്ടുകര: ബൈക്കപകടത്തിൽ പരിക്കേറ്റ ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു. നാട്ടുകൽ പാറമ്മൽ മഹല്ലിലെ പൂന്തോട്ടത്തിൽ അബ്ദുൽ ലത്തീഫ് എന്ന കോയയുടെ മകൻ മുഹ്സിനാണ് (18) പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഒരാഴ്ച മുമ്പ് നാട്ടുകല്ലിൽ മുഹ്സിൻ സഞ്ചരിക്കുകയായിരുന്ന ബൈക്കും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. നാട്ടുകൽ ഐ.എൻ.ഐ.സി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായിരുന്നു. മാതാവ്: മുംതാസ്. സഹോദരിമാർ. മുഹ്സിന, മുർഷിദ.