കൊട്ടിയം: പുലിയില പടിഞ്ഞാറ്റതിൽ വീട്ടിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ ദേവകിയമ്മ (83) കോവിഡ് ബാധിച്ച് മരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ ശ്വാസതടസ്സം അനുഭവപ്പെട്ടതോടെ കുഴിമതിക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പാലത്തറയിലെ സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വീട്ടുവളപ്പിൽ സംസ്കാരം നടത്തി. മക്കൾ: തങ്കമണി അമ്മ, രാധാമണി അമ്മ, ഓമനയമ്മ. മരുമക്കൾ: പരേതനായ ജി.കെ. പിള്ള, ബാലചന്ദ്രൻ പിള്ള, രാധാകൃഷ്ണപിള്ള. സഞ്ചയനം 10ന് രാവിലെ ഏഴിന്.
ഓച്ചിറ: ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകനും റിട്ട. എൽ.ഐ.സി ജീവനക്കാരനുമായ മേമന പ്രീത നിവാസിൽ വി. തങ്കപ്പൻ (76) കോവിഡ് ബാധിച്ച് മരിച്ചു. അടിയന്തരാവസ്ഥക്കാലത്ത് മർദനവും ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്. ഭാര്യ: ഓമന. മക്കൾ: പ്രവീൺ, പ്രവിത, പ്രജിത. മരുമക്കൾ: ദീപ്തി, സുനിൽകുമാർ, അജിത്കുമാർ.
കരുനാഗപ്പള്ളി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോൺഗ്രസ് നേതാവ് മരിച്ചു. ആലപ്പാട് ആലുംകടവ് നാട്ടുന്നൂർവീട്ടിൽ ശശിധരൻപിള്ള (63) ആണ് സ്വകാര്യആശുപത്രിയിൽ മരിച്ചത്. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡൻറ്, ഐ.എൻ.ടി.യു.സി റീജനൽ വൈസ് പ്രസിഡൻറ്, കരുനാഗപ്പള്ളി കോൺഗ്രസ് ഓഫിസ് സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചു വരുകയായിരുന്നു. ഭാര്യ: സരസ്വതിയമ്മ. മക്കൾ: സൗമ്യ, ശരത്. മരുമകൻ: അനു.