വള്ളിക്കുന്ന്: അത്താണിക്കൽ സി.ബി ഹയർ സെക്കൻഡറി സ്കൂൾ സ്ഥാപക മാനേജർ ആത്രപുളിക്കൽ ബാലകൃഷ്ണൻ (98) നിര്യാതനായി. പഴയ കാല വോളിബാൾ താരവും മാനേജേഴ്സ് അസോസിയേഷന്റെ പ്രവർത്തകനുമായിരുന്നു.
ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ആദ്യകാല സജീവ പ്രവർത്തകനായിരുന്നു. മദ്രാസിലെ ആവടിയിൽ നടന്ന അഖിലേന്ത്യ കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ട്. 1965ൽ വള്ളിക്കുന്ന് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച് അംഗമായി.
ഭാര്യ: പരേതയായ ദേവകി. മക്കൾ: ഗീത (റിട്ട. പ്രധാനാധ്യാപിക), സുരേന്ദ്രൻ (റിട്ട. ക്ലർക്ക്), രാജേന്ദ്രൻ (റിട്ട. ക്ലർക്ക്), മഹേന്ദ്രൻ ബിസിനസ് (ബ്രെയിൻസ് ഇവന്റ്സ്), ഉണ്ണികൃഷ്ണൻ (ഫാർമസിസ്റ്റ്), പരേതനായ രവീന്ദ്രൻ.
മരുമക്കൾ: ശ്രീജ ഭായ് (റിട്ട. അധ്യാപിക), സുനിത (റിട്ട. അധ്യാപിക), ഷൈനി (അധ്യാപിക), ഷിംന (അധ്യാപിക), പരേതനായ ആവേത്താൻ വീട്ടിൽ ചന്ദ്രൻ (എക്സ് എയർഫോഴ്സ്). സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.