ചേലേമ്പ്ര: കുറ്റിപറമ്പ് പരിയാംതൊടി തോട്ടത്തിൽ അബൂബക്കർ ഹാജി (73) നിര്യാതനായി. ദീർഘകാലം തോട്ടത്തിൽ അരുരിഫാഈ ജുമാ മസ്ജിദ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റും മമ്പഉൽ ഉലൂം മദ്റസ കമ്മറ്റി വൈസ് പ്രസിഡന്റുമായിരുന്നു.
ഭാര്യ: നഫീസ. മക്കൾ: മുഹമ്മദ് ഹനീഫ (ദോഹ), ഹംസക്കോയ, അബ്ദുസമദ്, സക്കീന, ഉമ്മു ജമീല. മരുമക്കൾ: ബഷീർ (ചേലൂപ്പാടം, മലപ്പുറം ജില്ല കെ.എം.സി.സി പ്രസിഡന്റ്), അബ്ദുറഹിമാ പരപ്പനങ്ങാടി, സുനീറ, ഷാഹിന, ഷഹന.