Obituary
മനക്കൊടി: തമിഴ്നാട് ഗവ.റിട്ട. ഡി.ഡി.ഒ കൂർക്കപറമ്പിൽ വാസുദേവൻ (89)നിര്യാതനായി. ഭാര്യ: രുക്മിണി. മക്കൾ: ശോഭന, മഞ്ജുള, ലീന. മരുമക്കൾ: പ്രദീപ് കുമാർ, പ്രേംകുമാർ, സുരേഷ് കുമാർ.
കുന്നത്തങ്ങാടി: തച്ചംപിള്ളി തേർമഠം ജോസ് (87) നിര്യാതനായി. ഭാര്യ: കൊച്ചുത്രേസ്യ. മക്കൾ: ബീന, ബിൻസി, വില്യംസ്, ജയിംസ്. മരുമക്കൾ: ജോസ്, ആന്റണി, ഷീബ, പുഷ്പ.
അഴീക്കോട്: സീതി സാഹിബ് സ്കൂളിന് കിഴക്ക് പരേതനായ പടിഞ്ഞാറെവീട്ടിൽ കൊച്ചുമൊയ്തീന്റെ ഭാര്യ ഐശാബി (76) നിര്യാതയായി. അഴീക്കോട് ഐ.എം.യു.പി സ്കൂൾ റിട്ട. പ്രധാനാധ്യാപികയാണ്. മക്കൾ: റഹ്മത്ത് (അധ്യാപിക, എച്ച്.ഐ.എച്ച്.എസ്.എസ് എടവനക്കാട്), റംലത്ത് (അധ്യാപിക, ഐ.എം.യു.പി.എസ് അഴീക്കോട്). മരുമക്കൾ: അയ്യൂബ് (ദമ്മാം), പരേതനായ അബ്ദുൽ ഹയ്യ്.
വേലൂർ: വെള്ളാറ്റഞ്ഞൂർ ചെങ്കോര വീട്ടിൽ പരേതനായ അപ്പുണ്ണിയുടെ മകൻ സുബ്രഹ്മണ്യൻ (83) നിര്യാതനായി. ചുമട്ടുതൊഴിലാളിയായിരുന്നു. ഭാര്യ: കല്യാണി. മക്കൾ: അജിതൻ, അജിത. മരുമക്കൾ: രമ്യ, ജയൻ.
ചൊവ്വല്ലൂർ: പാരിസ്റോഡ് സ്വപ്ന ഹോട്ടൽ ഉടമ കണ്ടാണശ്ശേരി വെട്ടത്ത് വാസു (74) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: വിബിൻ, വിനി. മരുമകൻ: സുരേഷ്.
ഒല്ലൂർ: കുണ്ടുകുളങ്ങര അക്കര ലോനപ്പന്റെ ഭാര്യ റോസി (85) നിര്യാതയായി. മക്കൾ: ഷാജൻ, ജാൻസി, ടോണി. മരുമക്കൾ: ലാലി, ജോസ്, ഷീന. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
കണ്ണാറ: തറയില്‍ ആണ്ടവന്റെ മകന് സന്ദീപ് (37) നിര്യാതനായി. മാതാവ്: പരേതയായ ധനലക്ഷ്മി. സഹോദരങ്ങള്‍: സന്തോഷ്, സംഗീത.
തളിക്കുളം: വിയ്യത്ത് ചന്ദ്രൻ (69) നിര്യാതനായി. ഭാര്യ: ഗംഗ. മക്കൾ: നന്ദിനി, ഇന്ദു. മരുമക്കൾ: ഉമേഷ്, പരേതനായ ഷാജി.
ഒല്ലൂർ: തൈക്കാട്ടുശ്ശേരി തലോർ വാരിയത്ത് പരേതനായ കൃഷ്ണ വാരിയരുടെ ഭാര്യ പത്മിനി വാരസ്യാർ (76) നിര്യാതയായി. മക്കൾ: രാജി, ബാബു.
അന്തിക്കാട്: പടിയംകൊച്ചത്ത് ശ്രീധരന്റെ മകൻ രഘുനാഥൻ (62) നിര്യാതനായി. ഭാര്യ: ബീന. മകൾ: അഞ്ജലി. സഹോദരങ്ങൾ: സുകുമാരൻ, സുശീല, വിശ്വംഭരൻ, അംബിക. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30 ന് വീട്ടുവളപ്പിൽ.
പെരിങ്ങോട്ടുകര: വടക്കുംമുറി കാത്തിരച്ചുവട് ക്ഷേത്രത്തിന് സമീപം കുറുവത്ത് പുരുഷോത്തമൻ (65) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ശാരി, ശരത്ത്. മരുമകൻ: ലോഹിതാക്ഷൻ.
തിരൂർ: മഹാത്മാ ഗാന്ധി സ്ട്രീറ്റ് നമ്പ്യാത്ത് സതി (78) നിര്യാതയായി. ഭർത്താവ്: മാണിക്കത്ത് ബാലകൃഷ്ണൻ (ടാറ്റാസ് റിട്ട. സീനിയർ എക്സിക്യൂട്ടിവ്). മക്കൾ: വിജയ് (സീനിയർ വൈസ് പ്രസിഡന്റ് ഏഷ്യ കേംബ്രിജ് യൂനിവേഴ്സിറ്റി), പരേതനായ വിനോദ്. മരുമകൾ: അമൃത (ഹെഡ് ഓഫ് എച്ച്.ആർ അഡോബെ ഇന്ത്യ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് പാമ്പാടി ഐവർ മഠത്തിൽ.